Tuesday, May 25, 2010

നീര്‍മിഴികള്‍

അകലുവാന്‍ ആശിച്ച നിമിഷത്തെ
ശപിക്കുന്നു ഞാനിപ്പോഴും - കഴിഞ്ഞില്ല
നിന്നെ മറക്കുവാന്‍ എനിക്ക് - ഉടച്ചു
കളയുവാന്‍ നിന്നോര്‍മകളെ!
 
കാരണങ്ങള്‍ ഒരു കടലായ്‌ ഒഴുകി
എന്നുള്ളില്‍ നിന്നെ അകറ്റുവാന്‍ - ഒരു
പക്ഷെ - അതെന് വിധിയാകാം, നിന്നെ
ഞാന്‍ ഇപ്പോഴും പ്രണയിക്കുന്നു.

പ്രണയം ഒരു ‍തീക്കനല്‍  ആണെന്നറിഞ്ഞ
നിമിഷം വൈകിപ്പോയിരുന്നു - എന്നിരു
നാലും -  കൈവിട്ടു പോയ നിന്നെ
തിരയാന്‍ ഞാന്‍ തുനിഞ്ഞില്ല.

എന്‍ മിഴികള്‍ നനയുന്നു - തുടയ്ക്കാന്‍
കഴിയുന്നില്ല - തിരമാലകളെക്കാള്‍ ശക്ത
മായ് ഒഴുകുന്നുവെന്‍ അശ്രുകണങ്ങള്‍
വരില്ലയോ നീ തിരികെ -  സാന്ത്വനമേകാന്‍?

കാത്തിരിയ്ക്കുന്നു ഇപ്പോഴും ഞാന്‍ നിന്നെ
ആശ്വാസമേകാന്‍ വരില്ലയെന്നറിഞ്ഞിട്ടും
ഒരു നോക്ക് കാണാന്‍ - ഒന്നു തലോടാന്‍
എന്‍ നീര്‍മിഴികളെ തുടയ്ക്കാന്‍!

Well... This is my first attempt at a malayalam post. One of my favorite poems and this was written on 09.10.09. I don't know what prompted me to write it but all I know is I was feeling very depressed that particular night. Dedicated to all those who are waiting for their lost loved ones...

7 comments:

  1. this is a nice poem. keep it up :D

    ReplyDelete
  2. inganeyum kazhivukal undaayirunnalle

    ReplyDelete
  3. undayrunnu... 9th std muthal valarthiyedutha kazhiv.. :)

    ReplyDelete
  4. Nice one. :)

    Who would have thought you were such a romantic soul? :P

    ReplyDelete
  5. somewhere your poem has got a life...gud work...Thumbs up....

    ReplyDelete
  6. @ Pris
    Wow... thank you for those inspiring words! I will try to keep the life going... :)

    ReplyDelete